Connect with us

Kasargod

ചോദ്യം ചെയ്യല്‍ തുടരുന്നു; എം സി ഖമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

Published

|

Last Updated

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി ഖമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ തട്ടിപ്പ് നടന്നതായി തെളിവ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം എഎസ്പി മാധ്യമങ്ങളോട് സ്ഥിരികരിച്ചിട്ടുമുണ്ട്.

ഇന്നു രാവിലെ 10 മണിക്കാണ് എംസി ഖമറുദ്ദീനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് ആരോപണം. ജ്വല്ലറിയുടെ പേരില്‍ നിക്ഷേപമായി സ്വികരിച്ച പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ നിരവധി കേസുകള്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിനകം 80 പേരില്‍നിന്ന് അന്വേഷകസംഘം മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് എംഎല്‍എയേയും ചോദ്യം ചെയ്യുന്നത്.

---- facebook comment plugin here -----

Latest