Connect with us

Kerala

പ്രോസിക്യൂട്ടര്‍ക്ക് ക്വാറന്റീനില്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കുള്ള സ്റ്റേ വീണ്ടും നീട്ടി

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ ഈ മാസം പതിനാറ് വരെ നീട്ടി. പ്രോസിക്യൂട്ടര്‍ ക്വാറന്റീനില്‍ ആയതാണ് സ്റ്റേ നീട്ടാന്‍ കാരണം.

നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരും നടിയും രംഗത്തെത്തിയിരുന്നു. വിചാരണ കോടതി മാറ്റണമെന്ന് നടിയും സര്‍ക്കാറും ഒരു പോലെ ആവശ്യമുന്നയിച്ചിരുന്നു.

കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പല സാക്ഷികളെയും അപമാനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്ന് നടിയും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു

Latest