Connect with us

National

തമിഴ് മണ്ണില്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള ബി ജെ പിയുടെ വെട്രിവേല്‍ യാത്രക്ക് തുടക്കം

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് സര്‍ക്കാറിന്റെ എതിര്‍പ്പിനെ അവഗണിച്ച്, എന്‍ ഡി എ ഘടകകക്ഷിയായ എ ഡി എം കെയുടെ വിയോജിപ്പ് നിലനില്‍ക്കെ ബി ജെ പിയുടെ വെട്രിവേല്‍ യാത്രക്ക് തമിഴ്‌നാട്ടില്‍ തുടക്കം. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്ക് അനുമതിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതൊന്നും കാര്യമാക്കാതെയാണ് കൃത്യമായ അജന്‍ഡ ലക്ഷ്യമിട്ട് ബി ജെ പിയുടെ പ്രകോപന യാത്ര.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പി തമിഴ്‌നാട്ടില്‍ നടത്തുന്ന ഏറ്റവും വലി രാഷ്ട്രീയ നീക്കമാണ് വെട്രിവേല്‍ യാത്ര. നേരത്തെ അഡ്വനി അടക്കമുള്ളവര്‍ നടത്തിയ രഥയാത്രക്കും, തിരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയത ആളിക്കത്തിക്കുന്ന തരത്തില്‍ ഗുജറാത്തിലും യു പിയിലുമെല്ലാം ബി ജെപി നടത്തുന്ന റാലികള്‍ക്ക് സമാനമായ യാത്ര. യാത്രയുടെ പല ഭാഗങ്ങളിലായി, അമിത് ഷാ, യോഗി ആദ്യത്യനാഥ്, ജെ പി നദ്ദ തുടങ്ങിയ നേതാക്കളെ അണിനിരത്താനാണ് ബി ജെ പി തീരുമാനം.

ഇന്ന് മുതല്‍ തുടങ്ങിയ യാത്ര ഡിസംബര്‍ ആറിന് അവസനാപ്പിക്കാനാണ് ബി ജെപി തീരുമാനിച്ചിരിക്കുന്നത്. ഇത് തന്നെ കൃത്യമായ പ്രകോപനം ലക്ഷ്യമിട്ടുള്ളതാണ്. യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം. ബി ജെ പിയുടെ ഇത്തരം പ്രകോപന ലക്ഷ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ഇത് സംഘര്‍ഷത്തിനിടയാക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

തമിഴ്‌നാട്ടിലെ ഹിന്ദുമത വിശ്വാസികളില്‍ വലിയ വിഭാഗം പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകന്റെ ആയുധമാണ് വേല്‍. ആ വേലിനെ ഉയര്‍ത്തിക്കാട്ടി, വേലിനെയും മുരുകനെയും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബി ജെപി നേതാക്കള്‍ പറയുന്നത്. കേരളത്തില്‍ എങ്ങനെയാണോ അയ്യപ്പസ്വാമിയെ കാണുന്നത് അതേ പോലെയാണ് ഇവിടെ മുരുകന്‍. ആ മുരുകനെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് ബി ജെ പി യാത്ര.
എന്നാല്‍ ബി ജെ പിയുടെ പ്രകോപന യാത്രയോട് എന്‍ ഡി എ ഘടകക്ഷിയായ എ ഡി എം കെക്ക് അത്ര യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്. യാത്രയില്‍ എം ജി ആര്‍ അടക്കമുള്ള എ ഡി എം കെ നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest