Connect with us

Malappuram

നാടുകാണി ചുരത്തിൽ സിമൻ്റ് ലോറിക്ക് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

നിലമ്പൂർ | തമിഴ്‌നാട് അതിർത്തിയായ വഴിക്കടവ് നാടുകാണി ചുരത്തിൽ സിമൻ്റ് ലോറിക്ക് തീപിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം പാതയിലെ ഒന്നാം വളവിൽ വെച്ച് ആന്ധ്രയിലെ നെല്ലാരിയിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് സിമൻ്റ് കൊണ്ടുവരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ഒന്നാം വളവ് തിരിഞ്ഞപ്പോൾ ടയർ പൊട്ടുകയും പൊട്ടിയ ടയർ മാറ്റാൻ ലോറി നിർത്തുന്നതിനിടെ ഡീസൽ ടാങ്കിൻ്റെ ഭാഗത്ത് നിന്ന് തീ കത്തി പടരുകയുമായിരുന്നു. എക്സൈസ് ഉദ്യേഗസ്ഥർ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലമ്പൂർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. രണ്ട് മാസം മുമ്പ് ഒന്നാം വളവിൽ നിന്ന് 100 മീറ്റർ അകലെ പഞ്ചസാര ലോഡ് കത്തിനശിച്ചിരുന്നു.

Latest