Connect with us

Covid19

ഡല്‍ഹി രാജ്യത്തിന്റെ കൊവിഡ്‌ തലസ്ഥാനമായി മാറുമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തില്‍ നിന്നും മുക്തമാകുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 47638 കേസും 670 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ കൊവിഡ് വലിയ തോതില്‍ ഉയര്‍ന്ന് നിന്ന മഹാരാഷ്ട്ര. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം കേസുകള്‍ കുത്തനെ കുറയുകയാണ്. എന്നാല്‍ കേരളത്തിലും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കപരത്തുന്നു. ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് തീവ്രമായി വര്‍ധിച്ചതോടെ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി ഹൈക്കോടതി രംഗത്തെത്തി. ഇങ്ങനോ പോവുകയാണെങ്കില്‍ ഉടന്‍ തന്നെ ഡല്‍ഹി കൊവിഡ് തലസ്ഥാനമെന്ന് അറിയപ്പെടുമെന്ന്
ജസ്റ്റിസ് ഹിമ കൊഹ്ലി, സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. കൊവിഡിനെ ശരിയായ രീതിയില്‍ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുന്നതായും ഇവര്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ഐ സി യു ബെഡ്ഡുകള്‍ വേണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയില്‍ 6715 കേസുകളും 66 മരണവുമാണുണ്ടായത്. 6820 കേസ് സ്ഥിരീകരിച്ച കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നെലയുണ്ടായത്.
രാജ്യത്ത് ഇതിനകം 84,11,724 കൊവിഡ് കേസുകളും 124985 കൊവിഡ് മരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 7765966 പേര്
ഇതിനകം രോഗമുക്തി കൈവരിച്ചു. 520773 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനത്തിലെത്തി നില്‍ക്കുകയാണ്.
മഹാരാഷ്ട്രയില്‍ 44,804, കര്‍ണാടകയില്‍ 11312, ആന്ധ്രയില്‍ 7657, തമിഴ്‌നാട്ടില്‍ 11272 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.