Connect with us

Kerala

സ്ത്രീ വിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളിക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം | വിവാദ പരാമര്‍ശം നടത്തിയ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലീസ് കേസെടുത്തു. മുല്ലപ്പളളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സോളാര്‍ കേസിലെ പ്രതി നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാ ദിനാചരണ പരിപാടിയില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

അഴിമതിയില്‍ മുങ്ങിതാണ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന മുല്ലപ്പള്ളിയുടെ പ്രസംഗമാണ് കേസിന് ആസ്പദം. ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് സമൂഹത്തിലുള്ളത്. സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്- ഇതായിരുന്നു മുല്ലപ്പള്ളിയുടെ പ്രസംഗത്തിലെ വരികള്‍

പരാമര്‍ശം വിവാദമായതോടെ അതേ ചടങ്ങില്‍ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനും മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിരുന്നു.

Latest