Connect with us

Covid19

തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

കൊച്ചി | കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സജ്ജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും ചര്‍ച്ച ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുന്നതുമായി മുന്നോട്ട് പോകുന്നതെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തിമാക്കി. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന പി സി ജോര്‍ജിന്റെ ഹരജിക്ക് ഹൈക്കോടതിയില്‍ മറുപടി നല്‍കുകയായിരുന്നു കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിയെ തുടര്‍ന്ന് ഹരജി വിധി പറയുന്നതതിനായി മാറ്റിവെച്ചു.

അതിനിടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നതാണ് ഉചിതം എന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. എങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം പോലീസ് സേനയെ നല്‍കും. പോലീസ് വിന്യാസത്തിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബഹ്റ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്യാഴാഴ്ച വരുമെന്നാണ് സൂചന. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കഴ്ച നടത്തുന്നുണ്ട്.