ജോലി ലഭിച്ചതിലുള്ള നേര്‍ച്ച നിറവേറ്റാനായി ട്രിയിനിന് മുമ്പില്‍ ചാടി ആത്മഹത്യ

Posted on: November 1, 2020 10:25 am | Last updated: November 1, 2020 at 10:25 am

മുംബൈ | ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കുമെന്ന നേര്‍ച്ച നിറവേറ്റാനായി മുംബൈയില്‍ അസി. ബേങ്ക് മാനേജര്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. മുംബൈയില്‍ ബേങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ച തമിഴ്നാട് കന്യാകുമാരി എല്ലുവിള സ്വദേശി നവീന്‍ (32) ആണ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാവിലെ നാഗര്‍കോവിലിനടുത്തെ പുത്തേരിയെന്ന സ്ഥലത്താണ് ഇയാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായി കണ്ടെത്തിയത്. സമീപത്തു നിന്ന് പാസ്പോര്‍ട്ടും മറ്റു രേഖകളും ഒരു കുറിപ്പും കണ്ടെത്തി. ഈ കുറിപ്പിലാണ് ജോലി ലഭിച്ചതിലുള്ള നേര്‍ച്ച നിറവേറ്റനാണ് ആത്മഹത്യയെന്ന് എഴുതിയിരുന്നത്.

എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഏറെക്കാലം നവീന്‍ ജോലിക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ജോലി ലഭിച്ചില്ല. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച ചെയ്തു. ഇതിനിടെ മുംബൈ ബേങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചു. ജോലി ലഭിച്ച് അധികം വൈകാതെയാണ് യുവാവ് കടുംകൈ ചെയ്തത്.