മസ്ജിദുല്‍ ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി; ആളപായമില്ല ,പ്രതി മാനസിക വിഭ്രാന്തിയുള്ള ആള്‍

Posted on: October 31, 2020 11:36 am | Last updated: October 31, 2020 at 11:36 am

മക്ക  | മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് കാര്‍ ഇടിച്ച് കയറി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കനത്ത സുരക്ഷാ വലയമുള്ള ഹറം പള്ളിയുടെ തെക്ക് ഭാഗത്തെ റോഡിലൂടെ കുതിച്ചെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബാരിക്കേഡ് തകര്‍ത്ത് ഹറമിന്റെ വാതിലില്‍ ചെന്നിടിക്കുകയായിന്നു

രാത്രി സമയമായതിനാല്‍ തീര്‍ത്ഥാടകരുടെ തിരക്ക് കുറവായിരുന്നു .കാറോടിച്ചിരുന്ന സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും മക്ക പ്രവിശ്യാ വക്താവ് സുല്‍ത്താന്‍ അല്‍-ദോസരി പറഞ്ഞു .തുടര്‍ നടപടികള്‍ക്കായി ഇദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി