എം ശിവശങ്കറിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടു; ആയുര്‍വേദ ചികിത്സ നല്‍കണമെന്ന് കോടതി

Posted on: October 29, 2020 11:17 am | Last updated: October 29, 2020 at 2:51 pm

കൊച്ചി | കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. c.

കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. 14 കസ്റ്റഡിയില്‍ വിട്ടുതണരമെന്നാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസമാണ് അനുവദിച്ചത്.

കസ്റ്റഡി സമയത്ത് ശിവശങ്കറിന് ആവശ്യമെങ്കില്‍ ആയുര്‍വേദ ചികിത്സ നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. അടുത്ത ബന്ധുക്കളെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം, രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.