Connect with us

Ongoing News

ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും

Published

|

Last Updated

കൊച്ചി | എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയനാക്കിയ അദ്ദേഹത്തെ തിരികെ ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകളിലാണ് അറസ്റ്റ്. ആറു മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Latest