ഇന്ത്യ, യു എ ഇ യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനക്ക് ഓണ്‍ലൈന്‍ ബുക്കിംഗുമായി സ്‌പൈസ്‌ജെറ്റ്

Posted on: October 27, 2020 4:56 pm | Last updated: October 27, 2020 at 4:56 pm

മുംബൈ | ഇന്ത്യയിലെയും യു എ ഇയിലെയും യാത്രക്കാര്‍ക്ക് കൊവിഡ്- 19 പരിശോധന നടത്താന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് സ്‌പൈസ്‌ജെറ്റ്. ആര്‍ ടി- പി സി ആര്‍ ടെസ്റ്റാണ് നടത്തുക. ഇതോടെ ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാന കമ്പനിയാണ് സ്‌പൈസ് ജെറ്റ്.

വി എഫ് എസ് ഗ്ലോബലുമായി സഹകരിച്ചാണ് സ്‌പൈസ്‌ജെറ്റ് ഈ സൗകര്യമൊരുക്കുന്നത്. അതത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിയ നിരക്കാണ് ഈടാക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ നിരക്കായിരിക്കും.

അന്താരാഷ്ട്ര കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് അതത് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. യാത്രക്കാര്‍ക്ക് വരുന്ന ഈ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയത്. വി എഫ് എസ് ഗ്ലോബല്‍ നല്‍കുന്ന ബുക്കിംഗ് സേവനം ഉപയോഗിച്ച് പി സി ആര്‍ ടെസ്റ്റിന് ബുക്ക് ചെയ്യാം.