നിക്ഷേപത്തട്ടിപ്പ്: വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന ഖമറുദ്ദീന്റെ വാദത്തിനെതിരെ സര്‍ക്കാര്‍

Posted on: October 27, 2020 3:13 pm | Last updated: October 27, 2020 at 5:04 pm

കൊച്ചി | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ ഖമറുദ്ദീന്റെ വാദത്തിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍. തനിക്കെതിരായ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്നും കേസുകള്‍ റദ്ദാക്കണമെന്നുമുള്ള എം എല്‍ എയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും നിരവധി പേര്‍ക്ക് പണം നഷ്ടമായ കേസാണിതെന്നും സര്‍ക്കാര്‍ പറഞ്ഞു. വഞ്ചനാകുറ്റം റദ്ദാക്കിയാല്‍ കേസ് അട്ടിമറിക്കപ്പെടും.

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഖമറുദ്ദീന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.