പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

Posted on: October 27, 2020 8:47 am | Last updated: October 27, 2020 at 8:47 am

അമൃതസര്‍ | പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദ്രര്‍ സിംഗിന്റെ മകന്‍ റാണിന്ദര്‍ സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘന കേസിലാണ് നടപടി. സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള പണ കൈമാറ്റം, ജകാരണ്ട ട്രസ്റ്റ് രൂപവത്കരണം, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലെ സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ഇ ഡിയുടെ അന്വേഷണം. 2016 ജൂലൈ 21ന് റാണിന്ദര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരായിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങളില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സ്വീകരിച്ച കടുത്ത നിലപാടാണ് മകനെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.