Connect with us

Ongoing News

ലോക്ക്ഡൗണിൽ കുട്ടികളിൽ ആത്മഹത്യാ പ്രവണത കൂടിയെന്ന് റിപ്പോർട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്നതായി പോലീസ് റിപ്പോർട്ട്. ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിച്ചതായും ഡി ജി പി ശ്രീലേഖ അധ്യക്ഷയായ അഞ്ചംഗ സമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പുതിയ കണക്ക് പ്രകാരം 158 കുട്ടികളാണ് ഇക്കഴിഞ്ഞ ജനുവരി ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തത്.

ഏറ്റവും കൂടുതൽ കുട്ടികൾ ആത്മഹത്യ ചെയ്തത് മലപ്പുറം ജില്ലയിലാണ്. മാനസിക പിരിമുറുക്കം മുതൽ നിസാര പ്രശ്‌നങ്ങൾ വരെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ശ്രീലേഖയുടെ റിപ്പോർട്ടിൽ പറയുന്നത്. ജീവനൊടുക്കിയ കുട്ടികളിൽ ഭൂരിഭാഗവും 15നും 18 നും ഇടയിൽ പ്രായമുള്ളവരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഈ പ്രായത്തിലുള്ള 108 കുട്ടികളാണ് ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

Latest