ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

Posted on: October 20, 2020 8:14 am | Last updated: October 20, 2020 at 2:58 pm

കൊച്ചി |  ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത അളിവില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇവരെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എറണാകുളം മെഡിക്കല്‍ ട്രെസ്റ്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐ സി യുവിലാണ് ചികിത്സയില്‍ കഴിയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങള്‍ പങ്കുവച്ചിതന് ശേഷമാണ് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതില്‍ മാനസിക വിഷമമുണ്ട്. അതിന്റെ സത്യമെന്തെന്ന് അറിയാതെയാണ് പലരും തന്നെ അവഹേളിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.