Connect with us

Kerala

സപ്ലൈകോയുമായി കരാറായി; നെല്ല് സംഭരണം നാളെ തുടങ്ങും

Published

|

Last Updated

പാലക്കാട് | ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്ന നെല്ല് സംഭരണം ചൊവ്വാഴ്ച പുനരാരംഭിക്കും. നെല്ലുസംഭരണത്തിന് സപ്ലൈകോയും സഹകരണ സംഘങ്ങളും തമ്മില്‍ കരാറായി.

പാലക്കാട്ടെ മൂന്ന് സംഘങ്ങള്‍ കരാറൊപ്പിട്ടു. മുണ്ടൂര്‍, ആലത്തൂര്‍, നല്ലേപ്പിള്ളി സംഘങ്ങളുമായാണ് കരാറായത്. കരാര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നടപടി. നാളെ മുതല്‍ സംഭരണം തുടങ്ങും. നെല്ല് സംഭരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യമന്ത്രി പാലക്കാട്ടെത്തി സഹകരണ സംഘങ്ങളുമായി ധാരണയിലെത്തിയിരുന്നു