വയോധികനെ അയല്‍വാസി കോടാലി കൊണ്ട് തലക്കടിച്ച് കൊന്നു

Posted on: October 18, 2020 1:14 pm | Last updated: October 18, 2020 at 1:14 pm

കട്ടപ്പന |  മദ്യ ലഹരിയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ അയല്‍വാാസി വയോധികനെ കോടാലികൊണ്ട് തലക്കടിച്ച് കൊന്നു. ഇടുക്കി നെടുങ്കണ്ടം തണ്ണിപ്പാറ സ്വദേശി രാമഭദ്രനാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ജോര്‍ജ്കുട്ടിയാണ് കൊല നടത്തിയത്.

ഒറ്റക്ക് താമസിക്കുന്ന അയല്‍വാസികളായ ഇരുവരും ചേര്‍ന്ന് എന്നും രാത്രി മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു. ഇന്നലെ രാത്രിയും ഇതു തുടരുന്നതിനെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും ജോര്‍ജ് രാമഭദ്രനെ കോടാലികൊമ്ട് തലക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. മര്‍നത്തില്‍ ഗുരുതരമായി പരുക്കേറ്റ രാമഭദ്രന്‍ ആശുപത്രിയിലേക്ക് പോകാന്‍ സഹോദരന്റെ സഹായം തേടിയതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘര്‍ഷത്തിനിടെ ജോര്‍ജ്കുട്ടിക്കും നിസാര പരുക്കുണ്ട്.
വയോധികനെ അയല്‍വാസി കോടാലി കൊണ്ട് തലക്കടിച്ച് കൊന്നു