Connect with us

Kozhikode

റബീഉൽ അവ്വലിൽ വൈവിധ്യമാർന്ന പരിപാടികളുമായി മർകസ്

Published

|

Last Updated

കോഴിക്കോട് | റബീഉൽ അവ്വലിൽ വിപുലമായ പരിപാടികളുമായി മർകസ്. റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്ച ഈ മാസം 19ന് രാവിലെ 5.30ന് മൗലിദുൽ അക്ബർ പാരായണം നടക്കും. കേരളീയവും വിദേശീയവുമായ വിവിധ മൗലിദുകളുടെ പാരായണ പരിപാടിയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും.
കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നേതൃത്വം നൽകും.

റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ ഓൺലൈൻ ദർസ് നടക്കും. രാത്രി എട്ടിന് മൗലിദ് പാരായണവും 8.30 ഓൺലൈൻ ദർസും നടക്കും.

മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിയുടെ പ്രവാചക സ്‌നേഹ സന്ദേശങ്ങളും ഓരോ ദിവസവും ഓൺലൈനിൽ പ്രസിദ്ധീകരിക്കും. പന്ത്രണ്ടാം രാവിന് സുൽത്വാനുൽ ഉലമ രചിച്ച മൗലിദിന്റെ സമ്പൂർണ പാരായണവും നടക്കും. മർകസ് നോളജ് സിറ്റിയുടെ നേതൃത്വത്തിൽ ലോകത്തെ പ്രഗത്ഭ പണ്ഡിതന്മാരുടെ ടോക്ക് സീരീസും നടക്കും.

അന്താരാഷ്ട്ര മീലാദ് സമ്മേളനവും ഈ വർഷം ഓൺലൈനിലാണ് നടക്കുന്നത്. ലോകത്തെ പ്രശസ്‌ത മദ്ഹ് ആലാപന സംഘങ്ങളും, മുസ്‌ലിം പണ്ഡിതരും സംബന്ധിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. മർകസ് നടത്തുന്ന വിവിധ പരിപാടികൾ www.youtube.com/markazonline, www.youtube.com/sheikhaboobacker എന്നീ യൂട്യൂബ് ചാനലുകളിൽ ലഭ്യമാകും.