മതിയായ രേഖകളില്ലാതെ ദുബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച 19 മലയാളികളെ വിട്ടയച്ചു

Posted on: October 16, 2020 12:53 am | Last updated: October 16, 2020 at 12:53 am

ദുബൈ | കണ്ണൂരില്‍ നിന്നും മതിയായ രേഖകളില്ലാതെ ദുബൈയില്‍ എത്തിയതിന് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച മലയാളികളില്‍ 19 പേരെ വിട്ടയച്ചു.

ഗോ എയര്‍ വിമാനത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ദുബൈയിലേക്ക് എത്തിയ 200 യാത്രക്കാരില്‍ ഏതാനും പേരെയാണ് രാജ്യത്തേക്ക് പ്രവേശന അനുമതി നല്‍കാതെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. വിസ സംബന്ധിച്ച വ്യക്തതയില്ലാത്തതും ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍, റിട്ടേണ്‍ ടിക്കറ്റ് കൈയില്‍ കരുതാത്തവരേയുമാണ് തടഞ്ഞുവെച്ചത്. 22 മലയാളികളായിരുന്നു ഇത്തരത്തില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇതില്‍ 19 പേരെ പുറത്തിറക്കാന്‍ കഴിഞ്ഞതായി കണ്ണൂരില്‍ നിന്നുള്ള സ്മാര്‍ട് ട്രാവല്‍ എം ഡി അഫി അഹമ്മദ് അറിയിച്ചു.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന നടപടി ക്രമങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.