പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട്

Posted on: October 15, 2020 9:34 pm | Last updated: October 15, 2020 at 9:34 pm

പത്തനംതിട്ട | പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.