റിയാദ് | സഊദിയില്‍ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചില്ലറ-മൊത്ത വ്യാപാര മേഖലകള്‍ കൂടി സ്വദേശിവത്ക്കരിക്കുന്നു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. വ്യാപാര മേഖലകളിലാണ് പുതുതായി സ്വദേശിവത്ക്കരണം ശക്തമാക്കി നടപ്പിലാക്കി വരുന്നത്. ചെറുകിട സ്ഥാപനങ്ങളില്‍ എഴുപത് ശതമാനമാണ് സ്വദേശിവത്ക്കരണ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ തൊഴില്‍ നിയമം നടപ്പിലാക്കുന്നതോടെ സ്വദേശികള്‍ക്കായി പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ മാളുകള്‍, മൊബൈല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, ഓട്ടോമൊബൈല്‍, വെജിറ്റബിള്‍ തുടങ്ങിയ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവതക്കരണം നടപ്പിലാക്കിയിരുന്നു.