ജി-20 നാലാമത് ഉച്ചകോടി നാളെ സഊദിയില്‍

Posted on: October 13, 2020 5:29 pm | Last updated: October 13, 2020 at 5:29 pm

റിയാദ് | ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും ബേങ്ക് ഗവര്‍ണര്‍മാരുടെയും നാലാമത് ഉച്ചകോടി ബുധനാഴ്ച സഊദി തലസ്ഥാനമായ റിയാദില്‍ നടക്കും. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് ഉച്ചകോടി നടക്കുക. കൊവിഡ് മൂലം ആഗോള സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അംഗരാജ്യങ്ങള്‍ തമ്മിലുള്ള കര്‍മപദ്ധതിള്‍ നടപ്പിലാക്കല്‍ എന്നിവ സംബന്ധിച്ചെല്ലാം യോഗം ചര്‍ച്ച ചെയ്യും.

സഊദി അറേബ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ധനമന്ത്രി മുഹമ്മദ് അല്‍ ജൈദാന്‍, സഊദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍-ഖലീഫി പങ്കെടുക്കും. 2020 ജൂലൈ മാസത്തിലായിരുന്നു ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍മാരുടെയും മൂന്നാം ഉച്ചകോടി ചേര്‍ന്നത്.