Connect with us

Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ ഐ എ

Published

|

Last Updated

കൊച്ചി |  തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കി. യു എ പി എ പ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസം വരെ നീട്ടാന്‍ സാധിക്കും. ഇത് പ്രകാരമാണ് എന്‍ ഐ എയുടെ ആവശ്യം. 90 ദിവസം കഴിഞ്ഞാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അപേക്ഷ നല്‍കിയത്.

കേസില്‍ സന്ദീപിന് പുറമെ മറ്റു മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയതായും എന്‍ ഐ എ അറിയിച്ചു. മുസ്തഫ, അബ്ദുല്‍ അസീസ്, നന്ദഗോപാല്‍ എന്നീ പ്രതികളാണ് കുറ്റസമ്മതം നടത്തിയത്. അന്വേഷണം പുരഗോമിക്കുകയും വ്യാപിപ്പിക്കുകയാണ്. ഫൈസല്‍ ഫരീദടക്കമുള്ള പ്രധാനപ്പെട്ട രണ്ടുപ്രതികള്‍ യു എ ഇ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ ഇങ്ങോട്ടേത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും എന്‍ ഐ എ അറിയിച്ചു.

 

 

Latest