Connect with us

National

ശശികലയുടെ 2000 കോടിയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു

Published

|

Last Updated

ചെന്നൈ| മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ 2000 കോടിയുടെ സ്വത്തുക്കള്‍ ഇന്‍കം ടാക്‌സ് മരവിപ്പിച്ചു. ബിനാമി നിരോധന ആക്റ്റ് പ്രകാരമാണ് നടപടി.

മരവിപ്പിച്ച സ്വത്തില്‍ 300 കോടിയുടെ രണ്ട് സ്വത്തുവകകളും ഉള്‍പ്പെടുന്നുണ്ട്. ശശികല, ഇളവരാശി, സഹായി സുധാകരന്‍ എന്നിവരുടെ പേരിലുള്ള സിരുവത്തൂരിലും കോടനാടിലും സ്ഥിതി ചെയ്യുന്ന സ്വത്തുവകകളാണ് മരവിപ്പിച്ചത്.

ബിനാമി നിരോധന ആക്റ്റ് പ്രകാരമുള്ള നോട്ടീസ് ആദായ നികുതി വകുപ്പ് സ്വത്തുവകളുടെ പുറത്ത് ഒട്ടിച്ചിട്ടുണ്ട്. ശശികലയും ഇളവരാശിയും സുധാകരനും സ്വത്ത് കേസില്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

Latest