Connect with us

Oddnews

സോഷ്യല്‍ മീഡിയ അഡിക്ട് അല്ലാത്ത വധുവിനെ തേടി യുവാവിന്റെ വിവാഹ പരസ്യം

Published

|

Last Updated

കൊല്‍ക്കത്ത | ജാതി, നിറം, ലൈംഗികത തുടങ്ങിയ കാരണങ്ങളാലാണ് പലപ്പോഴും വിവാഹ പരസ്യങ്ങള്‍ ചര്‍ച്ചയാകാറുള്ളത്. എന്നാല്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു വിവാഹ പരസ്യത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമപ്പെടാത്ത വധുവിനെ വേണമെന്ന അഭിഭാഷകന്റെ വിവാഹ പരസ്യമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

വിവാഹത്തിന്റെ മാനദണ്ഡങ്ങള്‍ മാറുകയാണെന്ന അടിക്കുറിപ്പോടെ പ്രസ്തുത പരസ്യം ഐ എ എസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഗ്വാന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള 37കാരനായ അഭിഭാഷകനാണ് ഇംഗ്ലീഷ് പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയത്.

സ്വന്തം വയസ്സും ജോലിയും സ്ഥലവുമെല്ലാം പറഞ്ഞതിന് ശേഷമാണ് വധുവിനെ കുറിച്ചുള്ള തന്റെ വ്യവസ്ഥ അഭിഭാഷകന്‍ മുന്നോട്ടുവെച്ചത്. സുന്ദരിയും സുമുഖിയും നീളമുള്ളവളും മെലിഞ്ഞവളുമാകണമെന്ന യാതൊരു വ്യവസ്ഥയുമില്ലെന്നും ആകെയുള്ള ഡിമാന്‍ഡ് പെണ്‍കുട്ടി സാമൂഹിക മാധ്യമത്തിന് അടിമയാകരുത് എന്നതാണെന്നും പരസ്യത്തില്‍ പറയുന്നു.