Connect with us

Covid19

കൊവിഡ്; പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2000 കടന്നു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ കൊവിഡ് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2000 കടന്നു. ഇന്ന് 239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 41 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്. ഇതോടെ നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 2,110 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,014 പേര്‍ ജില്ലയിലും 96 പേര്‍ ജില്ലക്കു പുറത്തും ചികിത്സയിലാണ്. 868 പേര്‍ വീടുകളിലും 1,917 പേര്‍ വിവിധ ആശുപത്രികളിലും ഐസോലേഷനില്‍ ആണ്. ആകെ 19,935 പേര്‍ നിരീക്ഷണത്തിലാണ്.

സര്‍ക്കാര്‍ ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് 2,295 സാമ്പിളുകള്‍ ശേഖരിച്ചു. 1,981 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.44 ശതമാനമാണ്. പത്തനംതിട്ടയില്‍ ഇതുവരെ 8,311 പേരാണ് രോഗബാധിതരായത്. രോഗമുക്തരായവരുടെ എണ്ണം 6,149 ആണ്.

Latest