Connect with us

Fact Check

FACT CHECK: ഗ്രീസിലെ കനാലിലൂടെ കപ്പല്‍ കടന്നുപോകുന്ന ചിത്രം ഉപയോഗിച്ച് ഗുജറാത്തിന്റെ 'വികസനം' ആഘോഷിക്കുന്നു

Published

|

Last Updated

അഹമ്മദാബാദ് | ഗ്രീസിലെ ഇടുങ്ങിയ കൊറിന്ത് കനാലിലൂടെ ക്രൂസ് കപ്പല്‍ കടന്നുപോകുന്ന ചിത്രം ഉപയോഗിച്ച് ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയാണെന്ന തരത്തില്‍ പ്രചാരണം. ഇടുങ്ങിയ കനാലിന് മുകളിലൂടെയൊരു റോഡുമുണ്ട്. ഈ വീഡിയോ ഉപയോഗിച്ചാണ് ഗുജറാത്തിലെ പദ്ധതിയാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

അവകാശവാദം: ഗുജറാത്തിലെ ബറൂച്ച്, ഭാവ്‌നഗര്‍ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഈ കനാല്‍. ഇരുജില്ലകള്‍ക്കിടയിലുമുള്ള യാത്രാസമയം ഗണ്യമായി കുറക്കുന്ന ഈ പദ്ധതി മോദിയുടെ നേട്ടമാണ്. ഇരുജില്ലകളിലേക്കും റോഡ് മാര്‍ഗം പോകുകയാണെങ്കില്‍ 350 കിലോമീറ്റര്‍ താണ്ടണം. എന്നാല്‍ കടല്‍മാര്‍ഗമാകുമ്പോള്‍ 32 കിലോമീറ്റര്‍ മതി.

യാഥാര്‍ഥ്യം: എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഗ്രീസില്‍ നിന്നാണ്. ഗ്രീസിലെ കൊറിന്ത് കനാല്‍ യാത്രാകപ്പല്‍ മുറിച്ചുകടക്കുന്നതാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 12ന് സി എന്‍ എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഗ്രീസിലെ കൊറിന്ത് കനാല്‍ മുറിച്ചുകടക്കുന്ന ഏറ്റവും വലിയ കപ്പല്‍ ആണ് വീഡിയോയിലുള്ളത്.

സി എൻ എൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട്

ഗുജറാത്തിലെ ഭാവ്‌നഗറിലെ ഘോഗയെയും ബറൂച്ചിലെ ദാഹിജിനെയും ബന്ധിപ്പിക്കുന്ന യാത്രാ ബോട്ട് സര്‍വീസ് നിലവിലുണ്ടെങ്കിലും പ്രചരിക്കുന്ന വീഡിയോ ഗുജറാത്തിലേതിലല്ല. 2017ലാണ് ഈ ബോട്ട് സര്‍വീസ് ഗുജറാത്തില്‍ ആരംഭിച്ചത്.

---- facebook comment plugin here -----

Latest