കെ മുരളീധരൻ കെ പി സി സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

Posted on: September 27, 2020 7:35 pm | Last updated: September 27, 2020 at 7:36 pm
കോഴിക്കോട് |  കെ മുരളീധരൻ എം പി. കെ പി സി സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക്  കത്ത് നൽകിയെന്നും പിന്തുണച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

നേരത്തെ ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനം ഒഴിയുന്നുവെന്ന് അറിയിച്ചിരുന്നു. തീരുമാനം സ്വയം എടുത്തതാണെന്നും കേന്ദ്ര നേതൃത്വത്തെ വിവരമറിയിച്ചുവെന്നും അദ്ദേഹം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വ്യക്തമാക്കിയത്.

ALSO READ  പട്ടാമ്പിയിൽ കോൺഗ്രസിൽ ഭിന്നത; കൂട്ട രാജിക്കൊരുങ്ങി നേതാക്കൾ