Connect with us

National

ഇന്ത്യയുടെ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനങ്ങളേയും ചൈന ലക്ഷ്യം വെച്ചതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കവെ അതിര്‍ത്തിയില്‍ മാത്രമല്ല ചൈന ആക്രമണങ്ങളെന്ന് പുതിയ റിപ്പോര്‍ട്ട്. 2007 മുതല്‍ 2018 വരെ ചൈന ഇന്ത്യക്കെതിരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. 2017ല്‍ ഇന്ത്യയുടെ ഉപഗ്രഹ ആശയസംവിധാനങ്ങള്‍ക്ക് നേരെയും ചൈനയുടെ ആക്രമണമുണ്ടായെന്നാണ് അമേരിക്കന്‍ ആസ്ഥാനമായുള്ള ചൈന എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (സിഎഎസ്‌ഐ)ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2012മുതല്‍ 2018വരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ ഇന്ത്യക്കെതിരെ ചൈന നടത്തിയെന്നും 142 പേജുള്ള സിഎഎസ്‌ഐയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ ജെറ്റ് പ്രോപൊല്‍ഷന്‍ ലബോറട്ടറി ലക്ഷ്യമാക്കി ചൈന നടത്തിയ സൈബര്‍ ആക്രമണത്തില്‍ ജെപിഎല്‍ന്റെ പൂര്‍ണ നിയന്ത്രണവും കൈയടക്കാന്‍ ചൈനക്ക് ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശത്രുക്കളുടെ സാറ്റലൈറ്റ് സംവിധനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ആന്റി സാറ്റലൈറ്റ് മിസൈല്‍ സാങ്കേതിക വിദ്യ 2019 മാര്‍ച്ച് 27ന് ഇന്ത്യ പരീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറയുന്നുണ്ട്.

ഏതായാലും ചൈന ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യതകര്‍ക്കാനായി നിരവധി ആക്രമണങ്ങള്‍ നടത്തിയെന്നും സിഎഎസ്‌ഐ പറയുന്നു. അതേ സമയം ഇന്ത്യയെ അപേക്ഷിച്ച് ചൈനക്ക് ബഹിരാകാശ സാങ്കേതിക വിദ്യയെ സൈബര്‍ ആക്രമണങ്ങളിലൂടെ തകരാറിലാക്കാനും ഹൈജാക്ക് ചെയ്യാനും നിയന്ത്രണത്തിലാക്കാനുമുള്ള സാങ്കേതിത വിദ്യ കൂടുതലായുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ആക്രമണങ്ങള്‍ എവിടേനിന്നാണെന്ന് വരുന്നതെന്ന് ക്യത്യമായി കണ്ടെത്താന്‍ ഇസ്‌റോക്ക് ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും ഇത് ഇന്ത്യക്ക് മാത്രമുള്ള ഭീഷണിയല്ലെന്ന് ഇസ്‌റോ തലവന്‍ കെ ശിവന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest