Connect with us

Kerala

സി ആപ്റ്റില്‍ രണ്ടാം ദിവസവും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജിപിഎസ് റെക്കോഡര്‍ പിടിച്ചെടുത്തു

Published

|

Last Updated

തിരവനന്തപുരം | നയതന്ത്ര ബാഗ് വഴി യു എ ഇയില്‍നിന്നും മതഗ്രന്ഥങ്ങള്‍ എത്തിച്ചത് സംബന്ധിച്ച് വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം പരിശോധന നടത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പരിശോധന നടത്തിയത്.

സി-ആപ്റ്റിലെ വാഹനത്തിന്റെ ജിപിഎസ് റെക്കോര്‍ഡര്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. വാഹനത്തിന്റെ ഡ്രൈവര്‍ സുരേഷിനെയും ചോദ്യം ചെയ്തു. മതഗ്രന്ഥവുമായി വാഹനം മലപ്പുറത്തേക്ക് പോകവേ ജിപിഎസ് പ്രവര്‍ത്തനരഹിതമായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം സംഘം ജിപിഎസ് പരിശോധനക്കായി പിടിച്ചെടുത്തത്.

ഇന്നലെ സി-ആപ്റ്റിലെ സ്റ്റോര്‍ ഇന്‍-ചാര്‍ജ് നിസാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഡ്രൈവര്‍ അഗസ്റ്റിനെയും ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് സി-ആപ്റ്റ് എംഡി ആയിരുന്ന അബ്ദുല്‍ റഹ്മാനെയും ഇന്നലെ എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു.

നിലവില്‍ സി-ഡാക്കില്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന നടക്കുന്നുണ്ട്. സൈബര്‍ ഫോറന്‍സിക്ക് പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു.

Latest