Connect with us

Covid19

24 മണിക്കൂറിനിടെ രാജ്യത്ത് 1085 കൊവിഡ് മരണം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 56 ലക്ഷം പിന്നിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 56,46,010 കേസുകളും 90,020 കൊവിഡ് മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 83,347 കേസുകളും 1085 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 45,87,613 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ച് കഴിഞ്ഞു. അതിനിടെ കൊവിഡ് വാക്‌സിനായുള്ള പരീക്ഷണങ്ങള്‍ വീണ്ടും പുനരാരംഭിച്ചതും രോഗമുക്തി നിരക്ക് 80 ശതമാനത്തിന് മുകളിലെത്തിയതും ആശ്വാസകരമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പ്രതിസന്ധിയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18,390 കേസും 392 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയിലും താനെയിലുമാണ് സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നത്. സംസ്ഥാനത്ത് ആകെ 12,42,770 കേസും 33,407 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയില്‍ ഇന്നലെ 7553 കേസും 51 മരണവും തമിഴ്‌നാട്ടില്‍ 5337 കേസും 76 മരണവും കര്‍ണാടകയില്‍ 6974 കേസും 83 മരണവും റിപ്പോര്‍ട്ട് ചെയ്തു.

 

Latest