Connect with us

Covid19

50 ശതമാനം വിജയകരമായാല്‍ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തും: ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ വാക്സിന്‍ സംബന്ധിച്ച പുതിയ നയം വ്യക്തമാക്കി ഐ സി എം ആര്‍. ശ്വാസകോശ രോഗങ്ങള്‍ക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകള്‍ അപൂര്‍വമാണ്. ഇതില്‍ നൂറ് ശതമാനം വിജയകരമായ വാക്‌സിന് കാത്തിരിക്കില്ല. 50 ശതമാനത്തിന് മുകളില്‍ പരീക്ഷണ വിജയം കൈവരിച്ചാല്‍ വാക്സിന് ഇന്ത്യയില്‍ വില്‍പനക്കായി അനുമതി നല്‍കുമെന്ന് ഐ സി എം ആര്‍ ഡയറക്ടര്‍ ഡോ.ബലറാം ഭാര്‍ഗവ അറിയിച്ചു.

നിലവില്‍ മൂന്ന് വാക്സിനുകളുടെ പരീക്ഷണം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ആഴ്ചയാണ് അനുമതി നല്‍കിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി നല്‍കിയത്. ഓക്സ്ഫഡ് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്സിന്‍ പരീക്ഷണം പാതിവഴിയില്‍ നിര്‍ത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ ഓക്സ്ഫഡുമായി ചേര്‍ന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. യു എസ്, ബ്രസീല്‍, യു കെ എന്നിവിടങ്ങളിലും വാക്സിന്‍ പരീക്ഷണം പുനരരാംഭിച്ചിട്ടുണ്ട്.

 

 

Latest