Connect with us

Kerala

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കും

Published

|

Last Updated

തിരുവനന്തപുരം | പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ഹോസ്റ്റല്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കും. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനവും ഇന്ന് നിര്‍വഹിച്ചു.

ഷോളയൂര്‍, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകള്‍ പുതിയതായി ആരംഭിച്ചത്. അഗളിയിലാണ് പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. ഷോളയൂരിലെ ഹോസ്റ്റലില്‍ 60 ആണ്‍കുട്ടികള്‍ക്കും ഇരുമ്പുപാലത്ത് 100 പെണ്‍കുട്ടികള്‍ക്കും ആനവായില്‍ 100 കുട്ടികള്‍ക്കും താമസിക്കാനുള്ള സൗകര്യമുണ്ട്.

ഷോളയൂരിലും ഇരുമ്പുപാലത്തും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ആനവായില്‍ പുതിയ ഇരുനില മന്ദിരമാണ്. അഗളിയില്‍ 4.74 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില മന്ദിരമാണ് നിര്‍മിക്കുന്നത്. ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിനുള്ള സംവിധാനവും ഉണ്ടാവും. പെണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കും.