Connect with us

Kerala

ടാഫിക് നിയമലംഘന പിഴ; ഇ-ചെലാന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Published

|

Last Updated

തിരുവനന്തപുരം  |ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വ്വഹിച്ചു. വാഹന പരിശോധന, പിഴ അടയ്ക്കല്‍ എല്ലാം ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സിറ്റികളില്‍ ഈ സംവിധാനം ഇന്ന് നിലവില്‍ വന്നു. അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരും.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്റെ നമ്പരോ ഡ്രൈവിങ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ കഴിയും. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഇതില്‍ പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത ഉറപ്പാക്കാനാകും

Latest