Connect with us

Saudi Arabia

സഊദി റോയല്‍ നേവിയില്‍ ഇനി ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ പട്രോളിങ് ബോട്ടുകളും

Published

|

Last Updated

ദമാം/റിയാദ്  |കൂടുതല്‍ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ പട്രോളിങ് ബോട്ടുകളുമായി ഇനി സഊദി റോയല്‍ നേവിയിയും. ഫ്രഞ്ച് കമ്പനിയായ സിഎംഎന്‍ ഗ്രൂപ്പില്‍ നിന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബോട്ടുകള്‍ കഴിഞ്ഞ ദിവസം സൈന്യത്തിന്റെ ഭാഗമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സിലെ പ്രിവിന്‍വെസ്റ്റ് കപ്പല്‍ശാലയിലാണ് സിഎംഎന്‍ നിര്‍മ്മിച്ചത്. പുതിയ സൈനിക ബോട്ടുകള്‍ റോയല്‍ സഊദി നേവി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് അല്‍ ഗാഫിലി നേവി സംഘത്തിന് കൈമാറി .അതിവേഗ ഇന്റര്‍സെപ്റ്റര്‍ കൂടി സൈന്യത്തിന്റെ ഭാഗമായതോടെ മേഖലയിലെ കടല്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (എസ്എആര്‍), സമുദ്ര-കപ്പല്‍ സുരക്ഷ, കോണ്‍വോയ് പരിരക്ഷണം,ചരക്ക് കപ്പലുകളുടെയും ഓഫ്ഷോര്‍ ഇന്‍സ്റ്റാളേഷനുകളുടെയും സംരക്ഷണം, അനധികൃത കുടിയേറ്റം, കള്ളക്കടത്ത് എന്നിവ തടയാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടെയാണ് ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Latest