Connect with us

Saudi Arabia

രിസാല സ്റ്റഡി സര്‍ക്കിള്‍ യൂനിറ്റ് സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

റിയാദ്  |“ന്യൂ നോര്‍മല്‍ യുവത്വം മാരികള്‍ക്ക് ലോക്കിടും” എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലെ 916 യൂണിറ്റുകളില്‍ സമ്മേളങ്ങള്‍ പ്രഖാപിച്ചു,

ഗോ വൈഡ് എന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളിലെ 56 കേന്ദ്രങ്ങളില്‍ ഒരേ ദിവസം നടന്ന പ്രഖ്യാപന സംഗമം പ്രമുഖര്‍ ഉദ്ഘാടനം ചെയ്തു. സഊദി ഈസ്റ്റ് കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ 160 യൂണിറ്റുകളുടെ പ്രഖ്യാപനം നടന്നു.സമ്മേളന പ്രഖ്യാപത്തില്‍ പദ്ധതി അവതരണം തീം സോങ് ലോഞ്ചിങ്, ജോബ് സെല്‍ ലോഞ്ചിങ്,സ്റ്റുഡന്റസ് ടൈം എന്നിവയും നടന്നു

കൊവിഡിനൊപ്പമുള്ള പുതിയ കാലത്തെ നിര്‍വചിക്കുകയും അതിജീവനത്തിന് കരുത്തായി യുവത്വത്തെ അടയാളപ്പെടുത്തുകയും ചെയ്ത് ജീവിത മാരികള്‍ക്കെതിരെയുള്ള സമര പ്രഖ്യാപനമാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയമെന്ന് സംഘാടകര്‍ പറഞ്ഞു .

ഒക്ടോബര്‍ 24 ന് സമാപിക്കുന്ന സമ്മേളന പരിപാടികളില്‍ പ്രവാസത്തെ പൊതുവായൂം ,യുവാക്കളെ വിശേഷിച്ചും അഭിമുഖീകരിക്കുന്ന വിവിധ പദ്ധതികളാണ് നടപ്പിലാക്കുക .കൂടാതെ കുട്ടികള്‍ക്കും , വനിതകള്‍ക്കും പ്രത്യേക പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും .ഇംബോസം ,ലിങ്കേജ് , മോളിക്യൂള്‍ , ഐക്കണ്‍ , റിജീനിയ , ടോകപ്പ് , ഫ്‌ലൈ റൈസ് , റൈനാറൈന്‍ , അനലൈസ തുടങ്ങിയ പേരുകളില്‍ ഫ്രന്റ്‌സ് ബുക്ക് വികസനം , പേഴ്‌സനേജ് , സന്നദ്ധ സംഘം , ഓര്‍മ പുസ്തകം , തലമുറ സംഗമം , സാംസ്‌കാരിക ചര്‍ച്ച , വിദ്യാര്‍ഥി സംഗമം, വനിതാ സംഗമം , പ്രതിനിധി സംഗമം എന്നിവയാണ് സമ്മേളത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന പരിപാടികള്‍.

സഊദി ഈസ്റ്റ് നാഷനലിനു കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ സയ്യിദ് മുഹമ്മദ് തുറാബ്(എസ് വൈ എസ് സ്റ്റേറ്റ് വൈ.പ്രസിഡന്റ്), മാളിയേക്കല്‍ സുലൈമാന്‍ സഖാഫി(എസ് വൈ എസ് സ്റ്റേറ്റ്ഫിനാന്‍സ് സെക്രട്ടറി), ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി(എസ് വൈ എസ് സ്റ്റേറ്റ് വൈ.പ്രസിഡന്റ്), അബൂബക്കര്‍ പടിക്കല്‍( എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി), അബ്ദുല്‍ കലാം മാവൂര്‍, റാഷിദ് ബുഖാരി, അശ്ഹര്‍ പത്തനംതിട്ട(എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി) , അലി അക്ബര്‍(പ്രവാസി രിസാല എക്‌സിക്യൂട്ടീവ് എഡിറ്റര്‍) അബൂബക്കര്‍ അസ്ഹരി (ആര്‍എസ് സി ഗള്‍ഫ്) യഥാക്രമം അല്‍ ഖസീം ,ദമ്മാം, റിയാദ് നോര്‍ത്ത് ജുബൈല്‍, അല്‍ ഖോബാര്‍, റിയാദ് സിറ്റി, ഹായില്‍, അബ്ഖൈഖ്, അല്‍-ഹസ എന്നീ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്തു. തിങ്ക് ലാബ് ടീം ആണ് യൂനിറ്റ് സമ്മേളന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Latest