Connect with us

Ongoing News

ചീര കട്‌ലറ്റ്

Published

|

Last Updated

വെജിറ്റബിൾ ഉപയോഗിച്ചുള്ള പലഹാരങ്ങൾ ധാരാളം നാം കഴിച്ചിട്ടുണ്ട്. സാധാരണഗതിയിൽ കട്‌ലറ്റ് എന്ന് പറയുമ്പോൾ ചിക്കൻ കട്‌ലറ്റാണ് നമ്മുടെ നാവിൻതുമ്പിലെത്തുക. ചീരയുപയോഗിച്ചും കട്‌ലറ്റ് ഉണ്ടാക്കാം. രുചികരമായ ചീര കട്‌ലറ്റ് നിർമാണമെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ചീര (ചുവപ്പ് പച്ച) – 2 കപ്പ് ( അരിഞ്ഞത് )
ഉരുളക്കിഴങ്ങ് – 2 എണ്ണം
സവാള – 1
ഇഞ്ചി – 1/2 ടീസ്പൂൺ
വെളുത്തുള്ളി – 1/2 ടീസ്പൂൺ
കുരുമുളക്‌പൊടി
– 1 ടീസ്പൂൺ
പച്ചമുളക് – 2
സ്വീറ്റ് കോൺ – 1 പിടി
ഗരം മസാല –
1/4 ടീസ്പൂൺ
ഉപ്പ്, എണ്ണ – പാകത്തിന്
മഞ്ഞൾപ്പൊടി – 2 നുള്ള്
കോൺഫ്ലോർ – 1/2 കപ്പ്
റസ്‌ക് പൊടി – 1 കപ്പ്

തയ്യാറാക്കുന്ന വിധം

അൽപ്പം ഉപ്പ് ചേർത്ത് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചുവെക്കുക. പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. വഴന്ന് വരുമ്പോൾ ചെറുതായി അരിഞ്ഞ ചീരയില, സ്വീറ്റ് കോൺ ഇവ ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ചേർത്ത് ഇളക്കി നന്നായി വഴറ്റുക. ശേഷം വേവിച്ച് ഉടച്ചുവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിന് ഉപ്പ്, ഗരം മസാല ചേർത്ത് ഇളക്കുക. മൂന്ന് മിനുട്ട് കഴിഞ്ഞ് ഫ്ലെയിം ഓഫ് ചെയ്യാം. കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വെക്കുക. ചീരക്കൂട്ട് അൽപ്പാൽപ്പം എടുത്ത് കട്‌ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലോറിൽ മുക്കി റസ്‌ക്‌പൊടിയിൽ പൊതിഞ്ഞെടുക്കുക. ദോശക്കല്ലിൽ കുറച്ച് എണ്ണ തടവി കട്‌ലറ്റുകൾ മൊരീച്ച് വേവിച്ചെടുക്കാം.

abitharam@gmail.com