Connect with us

National

കര്‍ഷക ബില്ലിനെതിരെ പ്രതികരിക്കുന്നവര്‍ തീവ്രവാദികള്‍: കങ്കണ റാവത്ത്

Published

|

Last Updated

മുബൈ |  ഹിന്ദുത്വ രാഷ്ട്രീയത്തിനോടും കേന്ദ്രസര്‍ക്കാറിനോടുമുള്ള തന്റെ കൂറ് ഒരിക്കല്‍ കൂടി പരസ്മാക്കി നടി കങ്കറ റാവത്ത്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ജനദ്രോഹ കര്‍ഷക ബില്ലിനെ പിന്തുണച്ചുകൊണ്ടാണ് ഇപ്പോള്‍ കങ്കണ രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളുമാണെന്ന് കങ്കണ ട്വിറ്ററില്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കും. സി എ എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കര്‍ഷക ബില്ലിനെതിരെ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ പ്രതിഷേധിക്കുമ്പോഴാണ് ഇത്തരത്തിലൊരു പരാമര്‍ശവുമായി കങ്കണ രംഗത്തെത്തിയത്.

പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നുകൊണ്ട് കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയായിരുന്നു ബില്ലുകള്‍ കേന്ദ്രം പാസാക്കിയത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കെ കെ രാഗേഷ്, എളമരം കരീം അടക്കമുള്ള എട്ട് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest