Connect with us

Editors Pick

ടൈഫോയ്ഡ് മേരിയും 30 വര്‍ഷത്തെ ക്വാറന്റൈനും

Published

|

Last Updated

കൊറോണവൈറസ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ടൈഫോയ്ഡ് മേരിയുടെ ജീവിതകഥ ചര്‍ച്ചയാകുന്നു. കേരള സര്‍ക്കാറിന്റെ ഐ- പി ആര്‍ ഡി ഉദ്യോഗസ്ഥനായ രാജേഷ് ബോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടൈഫോയ്ഡ് മേരിയെ പരിചയപ്പെടുത്തിയത്.

നിലവിലെ 14 ദിവസത്തെ ക്വാറന്റൈന്‍ പോലും പലര്‍ക്കും ദുസ്സഹമാകുമ്പോള്‍ ഓര്‍ക്കേണ്ട പേര് കൂടിയാണ് മേരിയുടെത്. പകര്‍ച്ചവ്യാധി കാരണം 30 കൊല്ലമാണ് ഇവര്‍ ഏകാന്തവാസത്തില്‍ കഴിഞ്ഞത്.

1869 അയര്‍ലണ്ടില്‍ ജനിച്ച മേരി പതിനഞ്ചാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തു. അമേരിക്കയിലെ വിവിധ സമ്പന്ന ഭവനങ്ങളില്‍ പാചകക്കാരിയായി ജോലി നോക്കി. ജോലി നോക്കിയ ഭവനങ്ങളില്‍ എല്ലാം വീട്ടുകാര്‍ കൂട്ടത്തോടെ ടൈഫോയ്ഡ് രോഗികളായി മാറി. എന്നാല്‍ മേരിക്ക് മാത്രം ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കോ സര്‍ക്കാരിനോ ഈ രോഗം എങ്ങനെ പടര്‍ന്നു പിടിച്ചു എന്നതിനെക്കുറിച്ച് ഒരു ധാരണയും ലഭിച്ചില്ല. പോസ്റ്റിന്റെ പൂര്‍ണരൂപം:

 

“ടൈഫോയ്ഡ് മേരിയും” കൊറോണ വൈറസും
==============================

ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണല്ലോ. ഈ സാഹചര്യത്തിൽ പ്രസക്തമാകുന്ന ഒരു പേരാണ് “ടൈഫോയ്ഡ് മേരി” യുടേത്. അയർലണ്ടിൽ നിന്നും പതിനഞ്ചാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഒരു പാവം വീട്ടുജോലിക്കാരി. തനിക്ക് പോലും അപരിചിതമായ കാരണത്താൽ ജീവിതം ദുരന്തപൂർണമായി തീർന്ന ഒരു നിർഭാഗ്യവതി.

ക്വാറന്റൈൻ എന്നത് പലർക്കും ഒരു ദുസ്വപ്നം ആണല്ലോ. 14 ദിവസത്തെ ക്വാറന്റൈൻ പോലും പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ്. അപ്പോൾ മൂന്നു ദശാബ്ദങ്ങൾ നീണ്ടുനിന്ന ഏകാന്തവാസത്തിലൂടെ കടന്നുപോയ ഒരു സ്ത്രീയുടെ അവസ്ഥ എന്താകും. അതിനുള്ള ഉത്തരമാണ് മേരി മാലൻ എന്ന “ടൈഫോയ്ഡ് മേരി”യുടെ ജീവിതം.

1869 അയർലണ്ടിൽ ജനിച്ച മേരി പതിനഞ്ചാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തു. അമേരിക്കയിലെ വിവിധ സമ്പന്ന ഭവനങ്ങളിൽ കുക്കായി ജോലി നോക്കി. ജോലി നോക്കിയ ഭവനങ്ങളിൽ എല്ലാം വീട്ടുകാർ കൂട്ടത്തോടെ ടൈഫോയ്ഡ് രോഗികളായി മാറി. എന്നാൽ മേരിക്ക് മാത്രം ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലായിരുന്നു. ആരോഗ്യപ്രവർത്തകർക്കോ സർക്കാരിനോ ഈ രോഗം എങ്ങനെ പടർന്നു പിടിച്ചു എന്നതിനെക്കുറിച്ച് ഒരു ധാരണയും ലഭിച്ചില്ല. അവസാനം സോപ ർ എന്ന ഒരു ആരോഗ്യ പ്രവർത്തകൻ പ്രതി മേരി ആണെന്ന് കണ്ടുപിടിച്ചു. അതോടെ മേരി ഏകാന്തവാസത്തിലായി .

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ലക്ഷണം ഇല്ലാത്ത രോഗവാഹക ആയിരുന്നു മേരി. മേരിയെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് അമ്മയ്ക്ക് പിടിപെട്ട ടൈഫോയ്ഡ് ആയിരുന്നു മേരിയുടെ പിത്തസഞ്ചിയിൽ അവൾ പോലുമറിയാതെ ഒളിഞ്ഞിരുന്ന് മറ്റുള്ളവർക്ക് രോഗം പടർത്തിയത്. ഏകദേശം 53 പേർക്കാണ് മേരി യിൽ നിന്ന് രോഗം പകർന്നത്. ഇതിൽ മൂന്ന് പേർ മരിക്കുകയും ചെയ്തു.

1938 നവംബർ 11ന് 69 ആം വയസ്സിൽ ന്യൂമോണിയ ബാധിച്ച് മേരി നിര്യാതയായി.

ജയിൽ ജീവിതത്തിനു തുല്യമായ quarantine ആയിരുന്നു ടൈഫോയ്ഡ് മേരി എന്ന Mary Malon ന് ജീവിതം സമ്മാനിച്ചത്. 30 വർഷം നീണ്ടുനിന്ന ഏകാന്തവാസം. ഒരിക്കൽ പോലും ജീവിതത്തിൽ ടൈഫോയ്ഡ് വന്നിട്ടില്ലാത്ത മേരി ആ രോഗത്തിന്റെ വാഹക യായി മാറിയ വിചിത്രമായ കഥ ലോകത്തെ അമ്പരപ്പിച്ചു.

റേഡിയോ നാടകമായും സിനിമയായും മേരിയുടെ ജീവിതകഥ പലരും പകർത്തി. മാനവരാശിയുടെ ക്ഷേമത്തിനുവേണ്ടി ഒരു ജീവിതം മുഴുവൻ ക്വാറന്റൈനിൽ
കഴിയുവാൻ ക്ഷമ കാണിച്ച മേരിയുടെ ജീവിതം അനുപമമാണ്.