Connect with us

Kerala

ഇടുക്കി കുറത്തികുടിയില്‍ ചങ്ങാടം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെയും രക്ഷപ്പെടുത്തി

Published

|

Last Updated

അടിമാലി | ഇടുക്കി അടിമാലി കുറത്തികുടിയില്‍ ചങ്ങാടം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെയും രക്ഷപ്പെടുത്തി. ആര്‍ക്കും കാര്യമായ പരുക്കില്ല. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ സമയോചിത ഇടപെടലാണ് വന്‍
ദുരന്തം ഒഴിവായതെന്ന് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍.

കുറത്തിക്കുടി ആദിവാസി മേഖലയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. പുഴ മുറിച്ച്കടക്കുന്നതിനെ സംഘത്തിലെ ഒരു കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കവെ ചങ്ങാടം മറിക്കുകയായിരുന്നു. സംഘത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്നവര്‍ എല്ലാവരും നീന്തല്‍ അറിയുന്നതാണ് തുണയായത്. ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയതായാണ് സൂചന. അപകടത്തില്‍പ്പെട്ട ഒന്‍പതുപേരെയും രക്ഷപ്പെടുത്തിയതായി അറിയിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. എന്നാല്‍ ഉച്ചയോടെയാണ് വിവരം പുറത്തറിയുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി ചങ്ങാടത്തില്‍ പുഴ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ചങ്ങാടം മറിഞ്ഞ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഒന്‍പതുപേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും സമീപത്തുള്ള കുടികളില്‍ നിന്ന് ആളുകള്‍ എത്തി ഇവരെ രക്ഷപെടുത്തിയതായാണ് വിവരം. അടിമാലി പൊലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

Latest