Connect with us

Local News

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു

Published

|

Last Updated

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പോലിസ് നടത്തിയ ലാത്തിചാര്‍ജ്ജിനിടയില്‍പ്പെട്ട ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍.

പത്തനംതിട്ട | മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ സംഘര്‍ത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് ജലപീരങ്കിയും ലാത്തിചാര്‍ജ്ജും നടത്തി.

ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍, സംസ്ഥാന സെക്രട്ടറി ആബിദ് ഷഹീം, വിശാഖ് വെണ്പാല, ഷിന്റു തെനാലില്‍, എം എം പി ഹസ്സന്‍, ജിതിന്‍ ജി നൈനാന്‍, ജോയല്‍ മുക്കരണത്ത്, അന്‍സര്‍ മുഹമ്മദ്, അനൂപ് വെങ്ങവിളയില്‍, റെനോ പി രാജന്‍, ഷിബു കാഞ്ഞിക്കല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിമല്‍ കൈതക്കല്‍, ജില്ലാ ഭാരവാഹികളായ ജി മനോജ്, ജിജോ ചെറിയാന്‍, ലക്ഷ്മി അശോക്, സിനി മെഴുവേലില്‍, അലക്‌സ് കോയിപ്പുറത്ത്, ചൂരക്കോട് ഉണ്ണികൃഷ്ണന്‍, ആരിഫ് ഖാന്‍, അനന്തു ബാലന്‍, അഫ്‌സല്‍ വി ഷെയ്ക്ക് സംസാരിച്ചു.

ചിറ്റാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി തല്ലിച്ചതച്ചതെന്ന് ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് ആരോപിച്ചു. ക്രൂരമായ അക്രമം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പോലീസ് അക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് 22ന് രാവിലെ 10 മുതല്‍ പത്തനംതിട്ട കലക്ടറേറ്റിന് മുന്‍പില്‍ ഡി സി സി നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടത്തും.

Latest