Connect with us

Kozhikode

'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല':  എസ് വൈ എസ് സോൺ സമര സംഗമങ്ങൾക്ക്  തുടക്കമായി

Published

|

Last Updated

കോഴിക്കോട് | “കരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല” എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായുള്ള  സോൺ സമര സംഗമങ്ങൾക്ക് തുടക്കമായി. കോഴിക്കോട് അന്താരാഷ്ട്ര എയർപോർട്ടിനെ കൂടുതലായി ആശ്രയിക്കുന്ന മലപ്പുറം, കോഴിക്കോട്, വയനാട്, നീലഗിരി, പാലക്കാട് ജില്ലകളിലെ അറുപത് സോണുകളിലാണ് സംഗമങ്ങൾ നടക്കുന്നത്.

ജനപ്രതിനിധികൾ, സാംസ്‌കാരിക  നേതാക്കൾ, പ്രാസ്ഥാനിക നേതാക്കൾ തുടങ്ങിയവർ  സംഗമങ്ങളിൽ സംബന്ധിക്കും. ഓൺലൈൻ പ്ലാറ്റുഫോമുകളിലാണ് പരിപാടി. കോഴിക്കോട് ജില്ലയിൽ 14 സോണുകളിലാണ് സമരസംഗമങ്ങൾ നടക്കുന്നത്.

ജില്ലാതല ഉദ്‌ഘാടനം വടകര സോണിൽ കെ മുരളീധരൻ എം പി നിർവഹിച്ചു. സഅദുല്ല സഖാഫി ആയഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി, സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി, ഐ സി എഫ് പ്രതിനിധി  അബ്ദുല്ല വടകര പ്രസംഗിച്ചു. നാദാപുരം സോൺ സംഗമം ഇസ്മാഈൽ മിസ്ബാഹിയുടെ അധ്യക്ഷതയിൽ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സമര സമിതി കൺവീനർ എ മുഹമ്മദ് പറവൂർ വിഷയാവതരണം നടത്തി.

കുറ്റ്യാടി സോൺ സംഗമം പാറക്കൽ അബ്ദുല്ല എം എൽ എ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തി. കുന്നമംഗലം സോണിൽ പി ടി എ റഹീം എം എൽ എ ഉദ്‌ഘാടനം ചെയ്തു, മുഹമ്മദലി കിനാലൂർ വിഷയം അവതരിപ്പിച്ചു. പൂനൂരിൽ കാരാട്ട് റസാഖ് എം എൽ എ ഉദ്‌ഘാടനവും പി വി അഹമ്മദ് കബീർ വിഷയാവതരണവും നടത്തി.

താമരശ്ശേരിയിൽ അബ്ദുറഷീദ് സഖാഫി കുറ്റ്യാടിയുടെ അധ്യക്ഷതയിൽ അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. മുനീർ സഅദി പ്രമേയപ്രഭാഷണം നിർവഹിച്ചു. ശേഷിക്കുന്ന  സോണുകളിൽ ഞായറാഴ്ച സമരസംഗമം നടക്കും.

Latest