Connect with us

Kerala

പ്രഖ്യാപനമായി; സിറാജ് ക്യാമ്പയിൻ ഒക്ടോ. ഒന്ന് മുതൽ

Published

|

Last Updated

കോഴിക്കോട് | സിറാജ് പ്രചാരണ ക്യാമ്പയിൻ -20 പ്രഖ്യാപനം പ്രൗഢമായി. ഒക്‌ടോബർ ഒന്ന് മുതൽ 25 വരെ നീണ്ടുനിൽക്കുന്ന പ്രചാരണ കാലയളവിൽ കേരളത്തിൽ പുതുതായി രണ്ട് ലക്ഷം വരിക്കാരെ ചേർക്കും.
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രസ്ഥാന കുടുംബം ഒറ്റക്കെട്ടായാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. പതിനാല് ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും കർണാടകയിലെ കുടകിലും ക്യാമ്പയിനിന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും.

സി മുഹമ്മദ് ഫൈസി ചെയർമാനും മുഹമ്മദ് പറവൂർ കൺവീനറും മുഹമ്മദ് അശ്ഹർ കോ- ഓർഡിനേറ്ററുമായ സ്റ്റേറ്റ് സിറാജ് പ്രമോഷൻ കൗൺസിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
ജില്ലകളിൽ ജില്ലാ പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിലായിരിക്കും ക്യാമ്പയിൻ പരിപാടികൾ. സർക്കിൾ കോ- ഓർഡിനേറ്റർമാർക്കായിരിക്കും യൂനിറ്റുകളിൽ ഏകോപന ചുമതല.

വാർഷിക പാക്കേജ്, ഈസി സ്‌കീം, കമ്പയിൻഡ് സ്‌കീം എന്നീ ആകർഷക പദ്ധതികളിലൂടെയാണ് പുതിയ വരിക്കാരെ ചേർക്കുക.
ക്യാമ്പയിൻ കാലയളവിൽ ചേർത്തിയ പുതിയ വരിക്കാരുടെ വിശദ വിവരങ്ങളടങ്ങിയ ലിസ്റ്റ് പ്രത്യേകം അധികാരപ്പെടുത്തിയവർ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഒക്‌ടോബർ 25ന് എത്തിക്കുന്നതോടെ നവംബർ ഒന്ന് മുതൽ പത്രം ലഭിച്ചു തുടങ്ങും. ഇതുസംബന്ധമായി ഓൺലൈനിൽ ചേർന്ന സുന്നി സംഘടനാ നേതൃസംഗമത്തിൽ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.
സയ്യിദ് അലി ബാഫഖി പ്രാർഥന നിർവഹിച്ചു. സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു.

എൻ അലി അബ്ദുല്ല, മജീദ് കക്കാട് പദ്ധതി അവതരിപ്പിച്ചു. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹിമാൻ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ, കെ പി എച്ച് തങ്ങൾ, പ്രൊഫ. കെ എം എ റഹീം, റാശിദ് ബുഖാരി ആശംസകൾ നേർന്നു.

വണ്ടൂർ അബ്ദുർറഹിമാൻ ഫൈസി സ്വാഗതവും മുഹമ്മദ് പറവൂർ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest