Connect with us

Covid19

പത്തനംതിട്ടയില്‍ 149 പേര്‍ രോഗമുക്തരായി; 136 പേര്‍ വീടുകളില്‍ ചികിത്സയില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇന്ന് 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 19 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ജില്ലയില്‍ ഇതുവരെ 5,425 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 149 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4,338 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 1,049 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,021 പേര്‍ ജില്ലയിലും, 28 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 1,082 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 80 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതടക്കം 16,332 പേര്‍ നിരീക്ഷണത്തിലാണ്. 1,275 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.33 ശതമാനമാണ്.