സ്വപ്നയുടെ ഫോണ്‍ ചാറ്റുകള്‍ എന്‍ ഐ എ വീണ്ടെടുത്തു

Posted on: September 15, 2020 10:04 am | Last updated: September 15, 2020 at 4:45 pm

കൊച്ചി | നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് പിടിയിലാകുന്നതിന് മുമ്പ് നടത്തിയ ഫോണ്‍ ചാറ്റുകളുടെ രേഖകള്‍ എന്‍ ഐ എ വീണ്ടെടുത്തു. ഫോണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെല്ലാം സ്‌ക്രീന്‍ ഷോട്ടുകളായി സ്വപ്‌ന ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചുവെച്ചതായാണ് റിപ്പോര്‍ട്ട്. പല പ്രമുഖരുമായുള്ള ഫോണ്‍ ചാറ്റിംഗും ഇതിലുണ്ടെന്നും ബ്ലാക്ക് മൈയില്‍ ലക്ഷ്യമിട്ടാകാം സ്വപ്‌ന ഇത് സൂക്ഷിച്ചതെന്നും സംശയിക്കുന്നുണ്ട്. പല ചാറ്റുകളും പരിധിവിട്ടുള്ളതാണെന്നുമാണ് വിവരം. ഇക്കാര്യം എന്‍ ഐ എ കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.