Connect with us

International

കമല ഹാരിസ് പ്രഥമ വനിതാ പ്രസിഡന്റ് ആകുന്നത് അമേരിക്കക്ക് അപമാനമാണെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് അമേരിക്കയുടെ പ്രഥമ വനിതാ പ്രസിഡന്റ് ആകുന്നത് അമേരിക്കക്ക് അപനമാനമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാര്‍ അവരെ ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് പറഞ്ഞു. നോർത്ത് കരോലിനയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമല ഹാരിസിന്റെ പേര് പറയാതെയാണ് ട്രംപ് ആക്രമിച്ചത്. അവരെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ആരും ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് ഒരിക്കലും അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകാന്‍ സാധിക്കില്ല. അങ്ങനെ ആയാല്‍ അത് നമ്മുടെ രാജ്യത്തിന് വലിയ അപമാനമാകും- ഇതായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം.

ബൈഡന്‍ വിജയിക്കുകയാണെങ്കില്‍ ചൈന വിജയിക്കുമെന്നതാണ് ലളിതമായി ഓര്‍ക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. ലോക ചരിത്രത്തില്‍ തന്നെ മഹോന്നതമായ സമ്പദ്ഘടനയാണ് നിലവില്‍ അമേരിക്കയുടെത്. ചൈന കാരണം അത് അടക്കേണ്ടി വരുന്ന സ്ഥിതിയാണുണ്ടാകുകയെന്നും ട്രംപ് പറഞ്ഞു.