സംസ്ഥാനത്ത് കുതിച്ച് ഉയര്‍ന്ന് കൊവിഡ്: ഇന്ന് 2655 കേസ്‌

Posted on: September 5, 2020 6:03 pm | Last updated: September 6, 2020 at 7:03 am

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 2111 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 2433 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ 61 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 11 മരണവും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

24 മണിക്കൂറില്‍ 40162 സാമ്പിള്‍ പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേര്‍നന്ന് പുതിയ ലാബ് നാാളെ ഉദ്ഘാടനം ചെയ്യു. ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തിക്കും. 33 സ്ഥലങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോദന സംവിധാനമാകും. 800 സര്‍ക്കാര്‍ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.

തിരുവനന്തപുരത്ത് 509 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ആറ് ക്ലസ്റ്ററുകള്‍ സജീവം.
ഓണാവധി കഴിഞ്ഞതോടെ തിരക്ക് വര്‍ദ്ധിച്ചു. കൊല്ലത്ത് കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗികള്‍. തീരക്കടലില്‍ വള്ളത്തിലെത്തി ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പൊലീസ് പരിശോധന നടത്തും.

പത്തനംതിട്ടയില്‍ സെപ്തംബര്‍ ഏഴ് മുതല്‍ എല്ലാ പഞ്ചായത്തിലും റാപിഡ് ടെസ്റ്റ് നടത്തും. ആന്റിജന്‍ പരിശോധനക്ക് 2.80 കോടി ചെലവാക്കി കിറ്റുകളും കിയോസ്‌കുകളും സ്ഥാാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 190 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയിരുന്നു. ഇവിടെ എല്ലാ വാര്‍ഡുകളും പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്ക് രണ്ട് മാസത്തേക്ക് മരുന്ന് നല്‍കുന്നു.

കോട്ടയത്ത് മുനിസിപ്പാലിറ്റിയിലാണ് രോഗവ്യാപനം കൂടുതല്‍. നാല് വ്യവസായ ശാലകള്‍ കൊവിഡ് ക്ലസ്റ്ററാണ്. ഇടുക്കിയില്‍ 87 ശതമാാനം രോഗമുക്തി രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് തീരദേശ മേഖലയില്‍ രോഗവ്യാപനം കൂടുതലാണ്. കടലുണ്ടിയില്‍ മൂന്ന് ദിവസത്തിനിടെ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

വയനാട്ടിലെ വലിയ ക്ലസ്റ്ററായ വാളാട് രോഗവ്യാപനം കുറഞ്ഞു.5065 പേരെ പരിശോധിച്ചപ്പോള്‍ 347 പേര്‍ക്ക് രോഗം കണ്ടെത്തി. കണ്ണൂരില്‍ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പാട്യത്ത് കേസുകള്‍ കുറയുന്നു. മറ്റിടത്ത് രോഗം നിയന്ത്രിക്കാനായി. കാസര്‍കോട് 276 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുന്നു. ആദ്യ രണ്ട് ഘട്ടടത്തിലും ഒരു മരണം പോലും ഉണ്ടായിരുന്നില്ല. മൂന്നാം ഘട്ടത്തില്‍ 42 പേര്‍ മരിച്ചു.

കഴിഞ്ഞ ദിവസം സൂചിപ്പിച്ച പോലെ കൊവിഡ് വ്യാപനം നല്ല നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് ആകുന്നുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു. ഇന്നലെ മാാത്രം 86432 പേര്‍ക്ക് രാജ്യത്ത് രോഗം കണ്ടെത്തി. കേരളം പുലര്‍ത്തിയ ജാാഗ്രതയുടെയും പ്രവര്‍ത്തനത്തിന്റെയും മികവ് മറ്റ് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തിയാല്‍ മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.