കൊവിഡ്; പത്തനംതിട്ടയില്‍ നാലു മരണം കൂടി

Posted on: September 2, 2020 11:19 pm | Last updated: September 2, 2020 at 11:19 pm

പത്തനംതിട്ട | പത്തനംതിട്ടയില്‍ നാല് കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ആഗസ്റ്റ് 31ന് രോഗം സ്ഥിരീകരിച്ച ഏറത്ത് ചൂരക്കോട് സ്വദേശി രവീന്ദ്രന്‍ (70) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ആഗസ്റ്റ് 30ന് രോഗം സ്ഥിരീകരിച്ച മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി കെ ജെ ജോസഫ് (80) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു. ഏനാത്ത് സ്വദേശിനി മറിയാമ്മ ഡാനിയേല്‍ (72), കുറ്റൂര്‍ സ്വദേശിനി എന്‍ എം സരസു (65) എന്നിവര്‍ സ്വവസതികളിലും മരണപ്പെട്ടു. മരണത്തെ തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ് ഇവര്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥീരീകരിച്ചത്.

ജില്ലയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് 0.69 ശതമാനമാണ്. 4.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്.