ഇന്ന് ലോക നാളികേര ദിനം: അറിയാം തേങ്ങാപ്പാലിന്റെ ആരോഗ്യ ഗുണങ്ങള്‍

Posted on: September 2, 2020 8:13 pm | Last updated: September 2, 2020 at 8:13 pm

സെപ്തംബര്‍ 2, അന്താരാഷ്ട്ര നാളികേര ദിനം. മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല നാളികേരത്തിന്റെ ഗുണഗണങ്ങള്‍. നാളികേരവും അതിന്റെ ഉപോത്പന്നങ്ങളുമായും തെങ്ങുമായുമെല്ലാം അത്രക്ക് കെട്ടുപിണഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. നാളികേരത്തിന്റെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നമുക്കറിയാമെങ്കിലും അവയുടെ ഓര്‍മപ്പെടുത്തലാണ് ഈ കുറിപ്പ്.

തേങ്ങാപ്പീര പിഴിഞ്ഞുണ്ടാക്കുന്ന തേങ്ങാപാലിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. പൂരിത കൊഴുപ്പ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം, അയണ്‍ എന്നിവയുടെ സ്രോതസ്സാണ് തേങ്ങാപ്പാല്‍. ലോറിക് ആസിഡ്, കാപ്രിക്- കാപ്രിലിക് ആസിഡ് പോലുള്ളവയും ചേര്‍ന്നിട്ടുണ്ട്.

ആന്റിവൈറല്‍, ആന്റിബാക്ടീരിയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമാണ്. അണുബാധ തടയുന്നതിനും ബാക്ടീരിയ വളര്‍ച്ച ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും. ചര്‍മം വരണ്ടുപോകുന്നത് തടയും. ചര്‍മ സൗന്ദര്യത്തിനും മുടിയുടെ വളര്‍ച്ചക്കും മികച്ചതാണിത്.

ALSO READ  സിനിമയും സീരിയലും ആത്മഹത്യയും